കോഴിക്കോട്: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് കുന്ദമംഗലം കാരന്തൂര്‍ മര്‍കസിന് സമീപം പുളിക്കല്‍ കണാരന്റെ ഭാര്യ ദേവി (73) ആണ് മരിച്ചത്. മകളുടെ ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരുടെ കൂടെ താമസിക്കുകയായിരുന്ന ദേവിയെ വ്യാഴാഴ്ച പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
RECENT NEWS
Advertisment



























