അടൂർ : സ്ത്രീ വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന എം.സി. ജോസഫൈൻ രാജിവെയ്ക്കണമെന്ന് മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന വനിത കമ്മീഷൻ ചെയർപെഴ്സൺ എം.സി. ജോസഫൈൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ്സ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ ആർ. ഡി . ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. വനിത കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്ത് നിരവധി സമുന്നതരായ വ്യക്തികള്‍ ഇരുന്നിട്ടുണ്ടെന്നും അവരൊക്കെ വനിതകളുടെ ക്ഷേമത്തിനുവേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ ഇന്ന് ആ കസേരയില്‍ ഇരിക്കുന്ന എം.സി. ജോസഫൈൻ ആ കസേരയുടെ മഹത്വം മറന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കുഞ്ഞുഞ്ഞമ്മ ജോസഫ് പറഞ്ഞു.
അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് വിമല മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ, സെക്രട്ടറി സുധാ നായർ , ജില്ല സെക്രട്ടറിമാരായ ലീലാമ്മ ഗീവർഗ്ഗീസ് , സജി ദേവി തുടങ്ങിയവർ പ്രസംഗിച്ചു.