ഗുരുതര ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഗുരുതര ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്. വിഷയത്തില്‍ സിപിഎമ്മിലെ വനിത നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും പീഡക നായകനായ ​ഗണേഷ് കുമാറിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ഡൽഹിയില്‍ പറഞ്ഞു. ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. 112 വിലേക്ക് വിളിച്ചാൽ പോലീസ് നടപടിയെടുക്കേണ്ടതല്ലേ. ഇത് ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയാണ്.

കേരളത്തില ഒരു മന്ത്രി പത്നിക്കുപോലും ഇതാണ് അവസ്ഥ മന്ത്രിയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്, ഇത് ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയാണെന്നും ജെബി മേത്തർ വിമര്‍ശിച്ചു. വിഷയത്തില്‍ മഹിളാ കോൺ​ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും ജെബി മേത്തർ പറഞ്ഞു. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതിന് പിന്നാലെ കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണന്‍ ഗണേഷ്‌കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകി. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടതായി പരാതിയിൽ ആരോപിക്കുന്നു. മന്ത്രിയുടെ ഭാര്യ തന്നെ ഇത് നേരിൽ കണ്ടതായും തുടർന്ന് 112 ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...