Friday, July 4, 2025 8:10 am

മഹിമയുടെ മരണത്തിന് കാരണം കോവിഡ് വാക്സിനേഷന്‍ ; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. മഹിമയുടെ മരണത്തിന് കാരണം കോവിഡ് വാക്സിനേഷന്‍ ആകാമെന്ന് ആശുപത്രി നല്‍കിയ ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് മഹിമയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഈ മാസം ആറാം തീയതിയാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. അന്നുതന്നെ രാവിലെ ഗര്‍ഭിണിയാണോ എന്ന് പരിശോധിക്കുന്നതിന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് വാക്സിന്‍ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആശുപത്രിയില്‍ നിന്നും നേരെ മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോയി വാക്സിന്‍ എടുക്കുകയായിരുന്നു. അന്ന് തന്നെ ആശുപത്രിയില്‍ തിരിച്ചെത്തി ഗര്‍ഭിണിയാണോ എന്ന് പരിശോധന നടത്തുകയും ചെയ്തു. ആ പരിശോധനയിലാണ് മഹിമ ഏഴാഴ്ച ഗര്‍ഭിണിയാണെന്ന് സ്വീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി മരുന്നുകള്‍ കഴിച്ച്‌ വരികയായിരുന്നു. മഹിമക്ക് ഈ മാസം 11 മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. തലവേദന ആയിരുന്നു പ്രധാന പ്രശ്നം. ഇതേ തുടര്‍ന്ന് വീണ്ടും പാലായിലെ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. തലവേദനയെ തുടര്‍ന്ന് പതിമൂന്നാം തീയതി ആണ് ആശുപത്രിയിലെത്തിയത്. ആദ്യം കണ്ട ഗൈനക്കോളജിസ്റ്റ് അവധിയായിരുന്നതിനാല്‍ മറ്റൊരു ഡോക്ടറെ ആണ് കണ്ടത്.

ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തിയില്ല എന്ന് ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ പറയുന്നു. തുടക്കം മുതല്‍ മറ്റൊരു ആശുപത്രിയിലും പോകാതെ ഇവിടെ തന്നെയാണ് ചികിത്സ നല്‍കിയിരിക്കുന്നത്. ഇതിനെക്കുറിച്ച്‌ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഇ-മെയില്‍ വഴി ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ പറയുന്നത്.

അതേസമയം സംഭവത്തെക്കുറിച്ച്‌ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ, പതിനഞ്ചാം തീയതി ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ മഹിമയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കി. ഇതിന് കാരണമെന്തെന്ന് പരിശോധിക്കാനുള്ള നീക്കങ്ങളും നടന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. മരണകാരണം എന്തെന്ന് അറിയാന്‍ പോസ്റ്റുമാര്‍ട്ടം വേണമെന്നും ആശുപത്രി നിര്‍ദ്ദേശിച്ചിരുന്നു.

അതിനിടെ മഹിമയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തി. തലച്ചോറിലെ രക്തസ്രാവം ആണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയിലെ പ്രാഥമികനിഗമനം. കോവിഡ് വാക്സിനേഷന്‍ മരണത്തിന് കാരണമാകാമെന്ന് ആശുപത്രിയുടെ നിലപാടാണ് ഇതില്‍ ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ നടത്തുന്ന പരിശോധനകള്‍ നിര്‍ണായകമാണ്. മഹിമക്ക് ജന്മനാ ഒരു കാലില്ല. നാലുമാസം മുന്‍പാണ് മഹിമയുടെ വിവാഹം കഴിഞ്ഞത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും

0
തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ...

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിരോധിച്ച തീരുമാനത്തിൽ നിന്നും പിൻമാറി ഡല്‍ഹി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ കാലപ്പഴക്കം ചെന്ന കാറുകള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുക...

ആലപ്പുഴയിൽ അജ്ഞാതർ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു

0
അമ്പലപ്പുഴ: ആലപ്പുഴയിൽ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു...

നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

0
പാലക്കാട് : നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍....