Sunday, March 16, 2025 9:21 pm

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സേ ഇന്ത്യയിലെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അഞ്ച് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ ഇന്ത്യയിലെത്തി. പ്രതിരോധം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവരുമായി രജപക്സെ കൂടിക്കാഴ്ച നടത്തും. തുടർന്ന് വാരാണസി, സർനാഥ്, ബോഥ് ഗയ, തിരുപ്പതി എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. സഹോദരന്‍ ഗൊതബായ രജപക്സെ നവംബറില്‍ ശ്രീലങ്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മഹിന്ദ രജപക്സേ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിയെന്ന നിലയില്‍ രജപക്സെയുടെ ആദ്യ വിദേശസന്ദര്‍ശനമാണിത്.

പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ നവംബറില്‍ തന്നെ മഹിന്ദ രജപക്സേ ഇന്ത്യയില്‍ എത്തിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ വകയായി ശ്രീലങ്കയ്ക്ക് 450 മില്യണ്‍ യുഎസ് ഡോളറിന്റെ  സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ മഹിന്ദയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായേക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയില്‍ മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ...

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം

0
വിദേശത്തേക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര...

ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

0
കൊല്ലം: ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.ചക്ക...

പോലീസ് – എക്സൈസ് സംയുക്ത പരിശോധന : കോന്നിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

0
കോന്നി : സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മയക്കുമരുന്ന് പരിശോധനയുടെ ഭാഗമായി കോന്നിയിലും...