70 ലക്ഷം ട്രാക്ടറുകളുടെ ഉത്പാദനം പൂര്‍ത്തിയാക്കി മഹീന്ദ്ര ഫാം എക്യുപ്മെന്‍റ് ബിസിനസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളും മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗവുമായ മഹീന്ദ്ര ഫാം എക്യുപ്മെന്‍റ് ബിസിനസ്സ് ഉത്പാദനത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു. കമ്പനിയുടെ പ്ലാന്‍റുകളില്‍ നിന്നുള്ള ആകെ ട്രാക്ടര്‍ ഉത്പാദനം ബിസിനസ്സ് ചരിത്രത്തില്‍ ആദ്യമായി 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകളും യന്ത്രവത്കരണവും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതില്‍ മഹീന്ദ്ര ഗ്രൂപ്പ് കൈവരിച്ച മുന്നേറ്റത്തിന്‍റെ തെളിവാണ് ഈ നേട്ടം.

ട്രാക്സ്റ്റാര്‍, ഹിന്ദുസ്ഥാന്‍ ട്രാക്ടറുകളുടെ നിര്‍മ്മാതാക്കളായ ഗ്രോമാക്സ്, മഹീന്ദ്ര ട്രാക്ടേഴ്സ്, സ്വരാജ് ട്രാക്ടേഴ്സ് എന്നീ മൂന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് മഹീന്ദ്ര ഫാം എക്യുപ്മെന്‍റ് ബിസിനസിന്‍റെ ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും വിപണിയിലെത്തിക്കുന്നത്. 350ലധികം വൈവിധ്യമാര്‍ന്ന ട്രാക്ടര്‍ മോഡലുകളും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സ്വയം നിയന്ത്രിത യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും കമ്പനി വിപണിയില്‍ ഇറക്കുന്നുണ്ട്.1963ല്‍ പ്രവര്‍ത്തനം ആരംഭിച്ച മഹീന്ദ്ര ട്രാക്ടേഴ്സ് നിലവില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ട്രാക്ടര്‍ ബ്രാന്‍ഡാണ്. മുംബൈ, നാഗ്പൂര്‍, സഹീറാബാദ്, രുദ്രാപൂര്‍, ജയ്പൂര്‍, രാജ്കോട്ട് എന്നിവിടങ്ങളിലാണ് പ്രധാന നിര്‍മ്മാണ പ്ലാന്‍റുകള്‍ പ്രവര്‍ത്തിക്കുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലാണ് അത്യാധുനിക ഗവേഷണ വികസന വിഭാഗം.

നേരത്തെ പഞ്ചാബ് ട്രാക്ടേഴ്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സ്വരാജ് ട്രാക്ടേഴ്സ് നിലവില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ട്രാക്ടര്‍ ബ്രാന്‍ഡും കര്‍ഷകര്‍ക്കിടയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകളിലൊന്നുമാണ്. 1974ല്‍ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ട്രാക്ടര്‍ വികസിപ്പിച്ചെടുത്ത ബഹുമതിയും ഇവര്‍ക്കാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഗുജറാത്ത് സര്‍ക്കാരും തമ്മിലുള്ള 60:40 അനുപാതത്തിലുള്ള സംയുക്ത സംരംഭമാണ് ഗ്രോമാക്സ് അഗ്രി എക്യുപ്മെന്‍റ് ലിമിറ്റഡ്. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയിലെ മുന്‍നിര റീജിയണല്‍ ട്രാക്ടര്‍ ബ്രാന്‍ഡാണ്.

2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 5,26,000ലധികം ട്രാക്ടറുകള്‍ വിറ്റഴിച്ച് കമ്പനി പുതിയ വാര്‍ഷിക വില്‍പന റെക്കോര്‍ഡ് സ്ഥാപിച്ചു. മഹീന്ദ്ര 585 യുവോ ടെക്+ വി1, മഹീന്ദ്ര നോവോ പ്രീമിയം എഡിഷന്‍, സ്വരാജ് പ്രൊടെക് എന്നീ പുതിയ മോഡലുകള്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മഹീന്ദ്രയുടെ ഓജ മോഡലുകള്‍ക്കും മികച്ച സ്വീകാര്യതയാണ്. 2027 സാമ്പത്തിക വര്‍ഷം പുതിയ ശ്രേണിയിലുള്ള 7 പുതിയ ട്രാക്ടറുകളും കൂടുതല്‍ ഉപയോഗപ്രദമായ 12 പുതിയ അത്യാധുനിക ഫീച്ചറുകളും വിപണിയില്‍ എത്തിക്കാനാണ് മഹീന്ദ്ര ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

വികസിത് ഭാരത് എന്ന വലിയ ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോള്‍ കാര്‍ഷിക മേഖലയുടെ നവീകരണം രാജ്യപുരോഗതിയുടെ പ്രധാന ശക്തിയായി തുടരുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോ ആന്‍ഡ് ഫാം എക്യുപ്മെന്‍റ് ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു.70 ലക്ഷം എന്ന ഉത്പാദന നേട്ടം കേവലം ഒരു വലിയ സംഖ്യ മാത്രമല്ലെന്നും അത് പതിറ്റാണ്ടുകളായി ഇന്ത്യന്‍ കര്‍ഷകര്‍ തങ്ങളുടെ ബ്രാന്‍ഡുകളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വസ്തതയുടെ അടയാളമാണെന്നും ഫാം എക്യുപ്മെന്‍റ് ബിസിനസ് പ്രസിഡന്‍റ് വിജയ് നക്ര പറഞ്ഞു.

മഹീന്ദ്രയ്ക്ക് ലോകമെമ്പാടുമുള്ള 50ലധികം ആഗോള വിപണികളില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ കമ്പനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി അമേരിക്കയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി അവിടെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് രണ്ട് അത്യാധുനിക അസംബ്ലി പ്ലാന്‍റുകളും സ്വന്തമായുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...