ഡല്‍ഹി: ഗംഗയില്‍ വാഹനം ഇറക്കിയതിനും കഴുകിയതിനും യുവാക്കള്‍ക്ക് പിഴശിക്ഷയുമായി ഉത്തരാഖണ്ഡ് പോലീസ്. ഡല്‍ഹിയില്‍ നിന്നുള്ള ആറ് വിനോദസഞ്ചാരികളെയാണ് പോലീസ് പിടികൂടി പിഴ ചുമത്തിയത്. യുവാക്കള്‍ കാര്‍ കഴുകുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് എസ്.യു.വി പിടിച്ചെടുത്തു. തുടര്‍ന്ന് യുവാക്കള്‍ക്ക് പിഴ ചുമത്തുകയായിരുന്നു.
‘മര്യാദ’ ഓപറേഷന്‍ പ്രകാരമാണ് കുഴപ്പക്കാരായവര്‍ക്ക് പിഴ ചുമത്തിയതെന്ന് ഹരിദ്വാര്‍ പോലീസ് പറയുന്നു. പുണ്യസ്ഥലത്ത് വിനോദസഞ്ചാരികള്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയാല്‍ പിടികൂടുകയാണ് ഇവരുടെ ദൗത്യം. മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗ നദി ശുദ്ധീകരിക്കാനും അത് മലിനമാക്കുന്നത് തടയാനും സര്‍ക്കാര്‍ ഗൗരവമായ നടപടികളാണ് സ്വീകരിക്കുന്നത്.