അത്യാഹിതം ഉണ്ടായാല്‍ കോന്നി ഫയര്‍ ഫോഴ്സ് ഓഫീസിലെ ജീവനക്കാരെ ആര് സഹായിക്കും ? ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന കെട്ടിടം – അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ മുറ്റത്ത് ഭീഷണിയായി മഹാഗണി മരം

For full experience, Download our mobile application:
Get it on Google Play

കോന്നി : ദുരന്തങ്ങളില്‍ നാടിന്റെ രക്ഷയ്ക്ക് എത്തുന്ന കോന്നി ഫയര്‍ ഫോഴ്സ് ഓഫീസ് മുറ്റത്ത് ഭീഷണിയായി മാറുകയാണ് ചുവടിളകി വീഴാറായ മഹാഗണി മരം. കോന്നിയില്‍ പഴയ സി.ഐ ഓഫീസ് ആണ് പിന്നീട് ഫയര്‍ ഫോഴ്സ് ഓഫീസ് ആക്കി മാറ്റിയത്. കോന്നി ഫോറസ്റ്റ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലേക്ക് കയറുന്ന റോഡിന് സമീപമാണ് ഫയര്‍ ഫോഴ്സ് ഓഫീസ് ഉള്ളത്. എന്നാല്‍ ഉയര്‍ന്ന തിട്ടയില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന മരത്തിന്റെ  വേരുകള്‍ കെട്ടിടത്തിനടുത്തേക്ക് പടര്‍ന്ന് ഇറങ്ങിയത് കാരണം ഓഫീസിനും ജീവനക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ് മഹാഗണി.

മരത്തിന്റെ വേരുകള്‍ മണ്ണില്‍ നിന്നും ഇളകി ഇരിക്കുന്നതും കാണാം. ഓഫീസിന്റെ മുറ്റത്തെ കോണ്‍ക്രീറ്റ് പാളികള്‍ ഇളക്കിമാറ്റിയാണ് വേരുകള്‍ മുകളിലേക്ക് വന്നിട്ടുള്ളത്. കെട്ടിടത്തിന്റെ അടിത്തറയിലേക്കും വേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. കെട്ടിടത്തിന്റെ  സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന മരം ഇളകി വീണാല്‍ ഓഫീസ് കെട്ടിടം തന്നെ ഇല്ലാതാകുന്നതിന് കാരണമായി തീരും. മരം മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് കോന്നി ഫയര്‍ ഫോഴ്സ് നിരവധി തവണ വനം വകുപ്പിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

ശക്തമായ കാറ്റും കഴയും വരുമ്പോള്‍ മരത്തിന്റെ  ഉണങ്ങിയ ശിഖരങ്ങള്‍ കെട്ടിടത്തിന് മുകളിലേക്ക് ഒടിഞ്ഞു വീഴുന്നതും പതിവായി മാറിയിട്ടുണ്ട്. കാറ്റും മഴയും വരുമ്പോള്‍ ഭയത്തോടെയാണ് ജീവനക്കാര്‍ കെട്ടിടത്തിനുള്ളില്‍ ജോലി ചെയ്യുന്നത്. മരം അടിയന്തിരമായി മുറിക്കാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണം എന്നാണ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....