യാത്ര തടസ്സപ്പെട്ടു ; പോലീസ് ഒഫീസറെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് മജിസ്റ്റ്രേറ്റ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയ പണിമുടക്കില്‍ യാത്ര തടസ്സപ്പെട്ടതിന് പിന്നാലെ മജിസ്‌ട്രേറ്റ് സര്‍ക്കിള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ വിളിച്ചു വരുത്തി വിശദീകരണംതേടി. പേട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറെയാണ് മജിസ്‌ട്രേറ്റ് ചേംബറില്‍ വിളിച്ചു വരുത്തി ശാസിച്ചത്. ഓഫീസര്‍ മാപ്പപേക്ഷിച്ചതോടെ പോകാന്‍ അനുവദിച്ചു. പേട്ടയില്‍ വെച്ചാണ് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായ അനീസയുടെ യാത്ര തടസ്സപ്പെട്ടത്. ചാക്ക-പേട്ട റോഡില്‍ പോലീസ് തന്നെ കയര്‍ കെട്ടി വാഹനം തടയുകയും സമരാനുകൂലികള്‍ പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെ വഞ്ചിയൂര്‍ കോടതിയില്‍ പോകാനായി എത്തിയ മജിസ്‌ട്രേറ്റിന്റെ യാത്ര തടസ്സപ്പെടുകയായിരുന്നു.

പ്രകടനം നടക്കുന്നതിനാല്‍ ഈഞ്ചക്കല്‍ വഴി വഞ്ചിയൂരിലേക്ക് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പേട്ട വഴി മാത്രമേ പോകൂവെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ വാഹനം സമരക്കാര്‍ തടഞ്ഞില്ലെങ്കിലും ഗതാഗതം തടസ്സപ്പെട്ടതോടെ മജിസ്‌ട്രേറ്റ് കോടതിയില്‍ വൈകിയാണ് എത്തിയത്. തുടര്‍ന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റിയാസ് രാജയോട് മജിസ്‌ട്രേറ്റ് വിശദീകരണം തേടുകയായിരുന്നു.

സമരക്കാര്‍ക്ക് സഹായം ഒരുക്കാനാണോ പോലീസ് നില്‍ക്കുന്നതെന്നും ഗതാഗതം സുഗമമാക്കുകയാണ് പോലീസിന്റെ ദൗത്യമെന്നും പറഞ്ഞതോടെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ നേരിട്ട് ചേംബറിലെത്തുകയായിരുന്നു. വാഹനങ്ങള്‍ തടഞ്ഞതിനും പൊതുനിരത്തില്‍ സമരം നടത്തിയതിനും സിപിഎം പ്രവര്‍ത്തകരടക്കം 13 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ഓഫീസര്‍ അറിയിച്ചതോടെയാണ് മജിസ്‌ട്രേറ്റ് ഓഫീസറെ പോകാന്‍ അനുവദിച്ചതെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...