വൈദ്യുതി ബില്ലും ഓൺലൈൻ ക്ലാസും കള്ളപ്പണ കേസും ഇന്ന് ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെഎസ്ഇബിയുടെ ലോക്ക്ഡൗൺ കാലത്തെ ബില്ലിങ് രീതിയും ഓൺലൈൻ ക്ലാസ് സംബന്ധിച്ച അപാകതകളും മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരായ ഹർജിയും ഇന്ന് കേരള ഹൈക്കോടതിയിൽ.

ഉപഭോക്താക്കളിൽ നിന്ന് കെഎസ്ഇബി അധിക ബിൽ ഈടാക്കിയെന്ന പരാതികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. നാല് മാസത്തെ ബിൽ ഒരുമിച്ച് തയ്യാറാക്കിയതിൽ കെഎസ്ഇബിക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നും അധിക ബിൽ നൽകാത്തതിന്റെ പേരിൽ ആരുടെയും വൈദ്യുതി കണക്ഷൻ കട്ട്‌ ചെയ്യരുതെന്നും കെഎസ്ഇബിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്ന ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

കള്ളപ്പണകേസിലെ പരാതി പിൻവലിക്കാൻ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ നൽകിയ ഹർജികളും എൻഫോഴ്സ്മെന്റിൽ കൊടുത്ത പരാതിയും പിൻവലിക്കാൻ മുൻ മന്ത്രിയും മകനും ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ പോലീസിന് കോടതി നിദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...