കോന്നി മെഡിക്കൽ കോളേജിൽ ഇത്തവണയും വിദ്യാർത്ഥി പ്രവേശനം ഉണ്ടാകില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിൽ ഇത്തവണയും വിദ്യാർത്ഥി പ്രവേശനം ഉണ്ടാകില്ല. പ്രവേശനം സംബന്ധിച്ച് അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിനെ സമീപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നടപടി വൈകുന്നതിൽ പരസ്പരം പഴി ചാരുകയാണ് എൽഡിഎഫും യുഡിഎഫും.

പൂർണമായും പണി തീർന്ന അക്കാഡമിക് ബ്ലോക്ക്, 300 കിടക്കകളോട് കൂടിയ ആശുപത്രി, അങ്ങനെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കോന്നി സ‍ർക്കാ‍ർ മെഡിക്കൽ കോളേജിൽ ഒരുക്കിയിട്ടുണ്ട്. എന്നിട്ടും വിദ്യാർഥി പ്രവേശനം എങ്ങുമെത്തിയില്ല. പ്രവേശനത്തിനായി ഓഗസ്റ്റ് മാസത്തിലെ ഇനി മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകാൻ കഴിയൂ. നടപടികൾ പൂർത്തിയായി വരുമ്പോഴേക്കും അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനവും കഴിയും. അനുമതി കിട്ടാൻ വൈകുന്നതോടെ രാഷ്ട്രീയ പോരും രൂക്ഷമാവുകയാണ്.

യുഡിഎഫ് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണം തുടങ്ങിയതാണ് പ്രവേശനം വൈകാൻ കാരണമായതെന്നാണ് ഇടത് വാദം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 100 സീറ്റിന് അനുമതി തേടി മെഡിക്കൽ കൗൺസിലിനെ സമീപിച്ചിരുന്നെങ്കിലും അക്കാഡമിക് ബ്ലോക്കിന്റെയും ആശുപത്രിയുടേയും പണികൾ പൂർത്തിയാകാതിരുന്നതിനാൽ അനുമതി നൽകിയില്ല. എന്നാൽ ഇന്ന് പ്രാഥമിക നിർമ്മാണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും അനുമതിക്കുവേണ്ടി ആരും ശ്രമിച്ചിട്ടില്ല എന്നാണ് ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...