ഒറ്റപ്പാലത്ത് മേജർ രവി എന്‍ഡിഎ സ്ഥാനാർത്ഥി ആയേക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാർത്ഥിയായി മേജർ രവി എത്തിയേക്കും. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സിനിമാതാരം കൂടിയായ മേജർ രവി സന്ദർശിച്ചു. മേജർ രവിയുടെ സിനിമാരംഗത്തെ താരമൂല്യം നേട്ടമാകുമെന്ന് എന്‍ഡിഎ നേതാക്കളുടെ വിലയിരുത്തൽ.കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാൽ ലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഒറ്റപ്പാലത്ത് എന്‍ഡിഎ. വട്ടിയൂർകാവിൽ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി സ്ഥാനാ‍ർത്ഥിയാകും. ഇന്ന്  രാവിലെ പത്തരക്ക് ശ്രീലേഖ മണ്ഡലത്തിൽ ചുവരെഴുത്ത് തുടങ്ങുമെന്ന് പാർട്ടി അറിയിച്ചു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖക്ക് മേയറാകാത്തതിൽ പരിഭവമുണ്ട്. സമവായത്തിൻറെ ഭാഗമായി വട്ടിയൂർകാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർകാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...