സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനുള്ള പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വന്‍സുരക്ഷാവീഴ്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനുള്ള പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വന്‍സുരക്ഷാവീഴ്ച. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ് വെയറിലൂടെയെന്ന് വിജിലന്‍സ് ന്വേഷണത്തില്‍ കണ്ടെത്തി.പിഎസ് സി അന്വേഷണത്തിനായി നിയോഗിച്ച ആഭ്യന്തര വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ് വെയറിലൂടെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തില്‍ സുരക്ഷ പരിശോധന വേണമെന്ന റിപ്പോര്‍ട്ടുകള്‍ കമീഷന്‍ അവഗണിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.

പി.എസ്.സിയുടെ സോഫ്റ്റുവെയറുകളില്‍ ഐ.ടി ഓഡിറ്റ് നടത്തിയില്ല. ഐ ടി ഓഡിറ്റ് നടത്തണമെന്നുള്ള പരീക്ഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു. സോഫ്റ്റ് വെയറിലെ സുരക്ഷാ പാളിച്ചകള്‍ മുമ്പും ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി. പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ചത് നേരത്തെ വിവാദമായിരുന്നു. സുരക്ഷാ പരിശോധന നടത്താതെയുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കെ.എ.എസ് അടക്കമുള്ള പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തിയതെന്നും ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...