കൈപ്പട്ടൂര്‍ ഗവൺമെന്റ് വി.എച്ച്.എസ്‌ സ്കൂളിലെ എന്റര്‍പ്രണർഷിപ്പ് ഡെവലപ്മെന്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് നടന്നു

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂർ: കൈപ്പട്ടൂര്‍ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എന്റര്‍പ്രണർഷിപ്പ് ഡെവലപ്മെന്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാരതീയപുരത്തുള്ള ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ലേക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ബസിലായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. ക്ലബ്ബ് കോ-ഓർഡിനേറ്റർ ഉന്മേഷിന്റെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ സ്ഥാപനത്തിലെ ഉൽപാദന-സംസ്‌കരണ വിഭാഗങ്ങൾ, ആധുനിക യന്ത്ര സാമഗ്രികളുടെ പ്രവർത്തനം, ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങൾ, വ്യവസായ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് നേരിൽ കാണുവാനും പരിചയപ്പെടുവാനും കഴിഞ്ഞു. വ്യവസായ മേഖലയിലെ പ്രവർത്തനരീതികളും സംരംഭകത്വത്തിനാവശ്യമായ പ്രായോഗിക അറിവുകളും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതില്‍ സന്ദർശനം ഏറെ പ്രയോജനകരമായതായി കോളേജ് അധികൃതര്‍ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ സജിത ബീവിയുടെ നിയന്ത്രണത്തിലായിരുന്നു സന്ദര്‍ശനം നടന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...