അടൂർ : പറക്കോട് അവറുവേലിൽ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ മകരഭരണി ഉത്സവം 10 മുതൽ 19 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 6 ന് ഗണപതിഹോമം, 7 ന് ഉഷഃപൂജ, 7.30 ന് ഭാഗവതപാരായണം, വൈകിട്ട് 5 ന് തോറ്റംപാട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച. 15 ന് രാവിലെ 8.30ന് നാരായണീയ സത്സംഗം, 18 ന് വൈകിട്ട് 7.30ന് തിരുവാതിര, 19 ന് രാവിലെ 10 ന് നവകം, പഞ്ചഗവ്യം, 12 ന് ഉച്ചപൂജ ദർശനം, തുടർന്ന് തിരുനാൾ സദ്യ, വൈകിട്ട് 4 ന് ഓട്ടൻ തുള്ളൽ, രാത്രി 7 ന് എഴുന്നള്ളത്തും വിളക്കും, 8 ന് വിളക്ക് അൻപൊലി. 31 ന് തന്ത്രി ചെങ്ങന്നൂർ കിഴക്കേ താമരമംഗലത്ത് വാസുദേവൻ മധുസൂദൻ നമ്പൂരിയുടെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി ജി. ശ്രീരാജ് നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും പ്രതിഷ്ഠാ വാർഷിക ചടങ്ങുകളും നടക്കും. രാവിലെ 5.30 ന് മഹാഗണപതിഹോമം, 10 ന് നവകം പൂജ, ഉച്ചയ്ക്ക് 12 ന് കളംപാട്ട്, ഉച്ചപ്പാട്ട്, രാത്രി 7.30 ന് കളംപാട്ട്, 8 ന് വലിയ ഗുരുതി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























