മകരജ്യോതി ദർശനം ; ഇന്നലെ പുല്ലുമേട്ടിലെത്തിയത് 6500 ലേറെ പേർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പുല്ലു​മേട്ടിൽ ഇക്കുറി മകരജ്യോതി ദർശിക്കാനെത്തിയത് 6500-ലേറെ പേർ. കനത്ത മൂടൽമഞ്ഞ് കാരണം പലർക്കും മകരജ്യോതി ദർശിക്കാൻ സാധിച്ചില്ല. പാഞ്ചാലിമേട്ടിലും, പരുന്തുംപാറയിലും മകരജ്യോതി ദർശനത്തിന് സൗകര്യമൊരുക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരങ്ങളാണ് മകരജ്യോതി ദർശനത്തിന് പുല്ലുമേട്ടിലെത്തിയത്. കടുത്ത മൂടൽമഞ്ഞിൽ മകരജ്യോതി ദർശിക്കാനാകാതെ മടങ്ങിയവരും നിരവധിയാണ്. ഭക്തജന തിരക്ക് മുന്നിൽ കണ്ട് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയത്.

ജില്ലാ കളക്ടർ ഷീബാ ജോർജ്, എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ, എന്നിവർ സ്ഥലത്ത് സന്നിഹിതരായിരുന്നു. പുല്ല്മേട് മുതൽ കോഴിക്കാനം വരെ കാൽനടയായെത്തിയ ഭക്തർക്കായി കെ.എസ്.ആർ.ടി 65 ബസുകൾ സർവീസ് നടത്തി. പോലീസ്, വനം, റവന്യൂ, ഫയർഫോഴ്സ്, ജലസേചനം, കെ.എസ്.ഇ.ബി, ആരോഗ്യ വകുപ്പുകൾ അവശ്യമായ ക്രമീകരണങ്ങളു ഒരുക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...