Saturday, February 1, 2025 9:03 pm

മകരവിളക്ക് മഹോത്സവം : തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിന് മാറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട് വഴി തീർത്ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്. കാനന പാതയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും വൈകിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവേശന സമയത്തിൽ മാറ്റം വരുത്തിയത്. ദേവസ്വം ഹാളിൽ നടന്ന ഹൈലെവൽ കമ്മിറ്റിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് നടപടിയെന്ന് ഇടുക്കി ജില്ലാ കളക്ടറിൻ്റെ ഉത്തരവിൽ പറയുന്നു. രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെ യാണ് സത്രത്തിൽ നിന്നും പുൽമേട് വഴി തീർത്ഥാടകരെ കടത്തിവിട്ടിരുന്നത്. അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയാണ്. ഈ സമയക്രമത്തിന് മാറ്റമില്ല. തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ തീർത്ഥാടനവും ഉറപ്പാക്കാനാണ് തീർത്ഥാടകരുടെ സത്രം വഴിയുള്ള പ്രവേശന സമയത്തിലെ പുന:ക്രമീകരണം എന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടാങ്ങല്‍ പടയണി ; മല്ലപ്പളളി താലൂക്കിലെ 12 സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : മല്ലപ്പളളി താലൂക്കിലെ 12 സ്‌കൂളുകള്‍ക്ക് കോട്ടാങ്ങല്‍ പടയണിയോടനുബന്ധിച്ച് ഫെബ്രുവരി...

കുടുംബശ്രീ ഹാപ്പി കേരളം ഇടം കേളീരവത്തിന് തുടക്കം

0
പത്തനംതിട്ട : കുടുംബശ്രീ ഹാപ്പികേരളം ഹാപ്പിനസ് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട്...

റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ സെമിനാറും വായനാമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി

0
റാന്നി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ഇന്‍ഡ്യന്‍ ഭരണഘടനയിലെ മതേതരത്വം നേരിടുന്ന...

കേന്ദ്ര ബജറ്റ് 2025 : കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം : മന്ത്രി വീണാ...

0
കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത്...