തടിയൂർ പുത്തൻശബരിമല ധർമശാസ്താക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവവും ഭാഗവത സപ്താഹവും നാലുമുതൽ 14 വരെ

For full experience, Download our mobile application:
Get it on Google Play

തടിയൂർ : പുത്തൻശബരിമല ധർമശാസ്താക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവവും ഭാഗവത സപ്താഹവും നാലുമുതൽ 14 വരെ നടക്കും. പയ്യന്നൂർ പെരികമന ഇല്ലം ജയകൃഷ്ണൻ നമ്പൂതിരി ആണ് യജ്ഞാചാര്യൻ. നാലിന് വൈകിട്ട് അഞ്ചിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന് സ്വീകരണം നൽകും. സാംസ്കാരികസമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അയിരൂർ പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രഭാകരൻ അധ്യക്ഷത വഹിക്കും. വൈകിട്ട് ആറിന് ഭാഗവതമാഹാത്മ്യപ്രഭാഷണം. എട്ടിന് ശ്രീകൃഷ്ണ അവതാരവും ഒൻപതിന് രുക്മിണീസ്വയംവരവും പാരായണം ചെയ്യും. ഏഴുമുതൽ 14 വരെ രാത്രി ഏഴിന് പതിനെട്ടാംപടി പൂജ നടക്കും. ഭാഗവത സപ്താഹ യജ്ഞത്തിന്റെ സമാപനദിവസമായ 11-ന് ഒന്നിന് മഹാപ്രസാദമൂട്ട് അഡ്വ. കൃഷ്ണരാജ് ഭരതം ഉദ്ഘാടനം ചെയ്യും.

മകരവിളക്ക് ഉത്സവത്തിന്റെ ഒന്നാം ദിവസമായ 11-ന് രാത്രി എട്ടിന് ഫ്യൂഷൻ തിരുവാതിര, നൃത്തസന്ധ്യ, 12-ന് 8.30-ന് സംഗീതാർച്ചന, 9.30 കഥാപ്രസംഗം. 13-ന് വൈകീട്ട് 8.30 മുതൽ എതിരേൽപ് ഘോഷയാത്ര. രാത്രി 10-ന് ഗാനമേള. 14-ന് പുലർച്ചെ 5.45-ന് മഹാഗണപതി ഹോമം. ഒമ്പതുമുതൽ നവകം, ശ്രീഭൂതബലി, 8.55-ന് മകരസംക്രമ പൂജ, നെയ്യഭിഷേകം, 11-ന് കളഭാഭിഷേകം. നാലിന് പേട്ടകെട്ട്. വൈകീട്ട് 6.30-ന് മകരവിളക്ക് ദീപാരാധന. ഏഴിന് പുഷ്പാഭിഷേകം. 8.30-ന് പ്രസാദ വിതരണം, 9.30-ന് സേവ, പറയിടീൽ. 10.30-ന്‌ കിരാതം കഥകളി. വിശേഷാൽ പൂജകൾ തന്ത്രി താഴമൺമഠം കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും മുഖ്യകാർമികത്വത്തിൽ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...