മകരവിളക്കുത്സവം : വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

For full experience, Download our mobile application:
Get it on Google Play

മകരവിളക്കുത്‌സവത്തിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു. അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ നിന്ന് എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 7 വരെ 5150442 യാത്രകളാണ് കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകൾ മുഖേന വിവിധ റൂട്ടുകളിൽ നിന്ന് ശബരിമലയിലേക്ക് നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സർവ്വീസുകൾ ദീർഘദൂര സർവീസുകൾ നിലക്കലിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. നിലക്കൽ ബേസ് സ്റ്റേഷനിൽ എത്തുന്നവരുടെ ആവശ്യമനുസരിച്ചാകും ഇത്. മകരജ്യോതി ദർശനം നടക്കുന്ന ജനുവരി 14ന് അട്ടത്തോട് എത്തുന്ന അയ്യപ്പഭക്തരെ നിലക്കൽ എത്തിക്കുന്നതിന് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സൗജന്യ ബസുകൾ ഏർപ്പെടുത്തും.

ജനുവരി 7 വരെ പമ്പ – നിലക്കൽ റൂട്ടിൽ 1,21,109 ചെയിൻ സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപ്പുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. നടതുറന്നശേഷം 4624 ബസ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്. ഈ സീസണിൽ വിവിധ ഡിപ്പോകളിൽ നിന്ന് 604 കണ്ടർക്ടർമാരും 668 ഡ്രൈവർമാരും പമ്പയിലെത്തി സേവനമനുഷ്ടിച്ചതായും അദ്ദേഹം വ്യക്തമാക്കി. പമ്പ സ്‌പെഷ്യൽ ഓഫീസറെ കൂടാതെ അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസർ, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർ, മെക്കാനിക്ക്, ഇൻസ്‌പെക്ടർ, സ്റ്റേഷൻമാസ്റ്റർ, മിനിസ്റ്റീരിയൽ വിങ്ങ്, ഗാർഡ് എന്നിങ്ങനെ നിരവധി ജീവനക്കാരുടെ സേവനവും ഈ കാലയളവിൽ ഉണ്ടായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...

ആരോഗ്യമന്ത്രിയെ ‘കിങ്ങിണി മോന്‍’ എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

0
കോഴിക്കോട് : ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട സിപിഐഎം...

സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു ; BEVCOയ്ക്ക് ഉണ്ടാകുക കനത്ത നഷ്ടം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു....

കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം വൈകുന്നു ; പ്രതിഷേധവുമായി ബന്ധുക്കൾ

0
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍...