ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയത് ഭരണഘടന ലംഘനം : അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ ആദിവാസി വിഭാഗങ്ങളെ പ്രദര്‍ശന വസ്തുക്കളാക്കിയ ലിവിങ് മ്യൂസിയം ഭരണഘടനാ ലംഘനമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഉഷാ കൊട്ടാരക്കര. മനുഷ്യരെ ജാതിയുടെ പേരില്‍ വേര്‍തിരിച്ചു നിര്‍ത്തരുതെന്ന അടിസ്ഥാന ഭരണഘടന മൂല്യത്തെയാണ് ഇടത് സര്‍ക്കാര്‍ ആദിമം എന്ന പേരില്‍ നടത്തിയ ലിവിങ് മ്യൂസിയത്തിലൂടെ ലംഘിച്ചിരിക്കുന്നത്. അഞ്ച് ആദിവാസി വിഭാഗങ്ങളെ അവരുടെ ആവാസവ്യവസ്ഥകള്‍ പുനസൃഷ്ടിച്ച് തനത് വേഷത്തില്‍ പ്രദര്‍ശിപ്പിച്ചത് നിഷ്‌കളങ്കമായ പ്രവൃത്തിയായി കരുതാനാവില്ല. നിരവധി ആളുകള്‍ അവരോടൊപ്പം നിന്ന് സെല്‍ഫി എടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തങ്ങള്‍ ആദിവാസികളെ പ്രദര്‍ശിപ്പിച്ചിട്ടില്ല എന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്.

കൊളോണിയല്‍ കാലത്ത് യൂറോപ്പില്‍ പ്രദര്‍ശിപ്പിച്ച കറുത്ത വര്‍ഗക്കാരിയായ സാറാ ബാര്‍ട്ട്മാന്റെ ദുരന്തകഥയുടെ പുനരാവിഷ്‌കാരമായി മാറി കേരളീയത്തിലെ ആദിമം. ആദിവാസികള്‍ കേവലം പ്രാകൃത വിഭാഗക്കാര്‍ ആണെന്ന ധ്വനി ഉയര്‍ത്തുവാന്‍ മാത്രമേ പുരോഗമനം പറയുന്ന ഇടതു സര്‍ക്കാരിന് ഈ പ്രദര്‍ശനത്തിലൂടെ സാധിച്ചിട്ടുള്ളൂ. ആദിവാസി ജനവിഭാഗങ്ങളെ കേവലം കാഴ്ചവസ്തുക്കളാക്കുന്ന ഫ്യൂഡല്‍ മനോഭാവത്തിന്റെ പ്രതിഫലനമാണ് ഇടത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയവരാണ് ആദിവാസികളെന്നും പ്രദര്‍ശനം നടത്തിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ആദിവാസി മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന പിണറായി സര്‍ക്കാര്‍ അവരെ വിറ്റു കാശാക്കാന്‍ ശ്രമിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ആദിവാസി വിഭാഗത്തോട് മാപ്പുപറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...

ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണലിനെ അമേരിക്കയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

0
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി...

കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്ന് നടപടി : ആലപ്പുഴയിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ...

0
ആലപ്പുഴ: ജില്ലയിലെ ദേശീയപാതയോരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം...

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...