കോട്ടയം : മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും മൂന്ന് പേരെ ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി വിജിലന്‍സ് കോടതി. മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, എം.ഡിമാരായ എന്‍.കൃഷ്ണകുമാര്‍, ടി.പത്മനാഭന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് വിധിച്ചത് തൃശൂര്‍ വിജിലന്‍സ് കോടതിയാണ്.
മൂന്ന് പേരെയും 2011ല്‍ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ക്രിമിനല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതി ഇതേ തുടര്‍ന്ന് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. വിചാരണക്കോടതിയോട് അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കോടതി പറഞ്ഞു. മൂന്ന് അഴിമതി കേസുകളിലായി 20 കോടി രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് കുറ്റപത്രം. 2010, 2011 കാലയളവില്‍ മൂന്ന് അഴിമതികള്‍ നടന്നുവെന്നാണ് കുറ്റപത്രം.





























