ജനശതാബ്ദി ഓടിയത് പിറകോട്ട്, അതും 35 കിലോമീറ്റര്‍ : ലോക്കോ പൈലറ്റിനും ഗാര്‍ഡിനും സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള ആ ട്രെയിനിലെ യാത്രക്കാര്‍ക്ക് ഇപ്പോഴും ജീവന്‍ തിരിച്ചുകിട്ടിയെന്നത് വിശ്വസിക്കാനായിട്ടില്ല. അവര്‍ കയറിയ പൂര്‍ണഗിരി ജനശതാബ്ദി എക്സ് പ്രസ്സ്  ഓടിയത് 35 കിലോമീറ്ററുകളോളം ദൂരം പിറകോട്ടായിരുന്നു.

സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ട്രെയിന്‍ പിറകോട്ട് ഓടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍.

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്നു പൂര്‍ണഗിരി ജനാശതാബ്ദി എക്സ് പ്രസ്സ് . അമിത വേഗതയിലാണ് ട്രെയിന്‍ പിറകിലേക്ക് ഓടിയത്. അവസാനം ഖാട്ടിമ എന്ന സ്ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്. യാത്രക്കാരെ അവിടെ ഇറക്കി ബസ്സിലാണ് പിന്നീട് തനക്പൂരിലേക്ക് എത്തിച്ചത്.

ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക് ഓടിക്കൊണ്ടിരിക്കവേ പാളത്തിന് കുറുകെ കന്നുകാലി കൂട്ടം ചാടിയതാണ് അപകടമുണ്ടാക്കിയത്. മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വേണ്ടി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതോടെയാണ് ട്രെയിനിന് സാങ്കേതിക തകരാറ് സംഭവിച്ചതും പിറകോട്ട് ഓടിയതും. ട്രെയിന്‍ പാളം തെറ്റാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. അന്വേഷണവിധേയമായി ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...