പത്തനംതിട്ട ജില്ലയില്‍ 33 പത്രികകള്‍ കൂടി സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 18 വ്യാഴം) സമര്‍പ്പിച്ചത് 33 പത്രികകള്‍. അഞ്ച് നിയോജക മണ്ഡലങ്ങളിലായി 20 പേരാണ് ഇന്ന്  പത്രിക സമര്‍പ്പിച്ചത്. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

ആറന്മുള നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശിവദാസന്‍ നായര്‍ രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)ക്കായി ശങ്കരന്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ഥി വീണാ കുര്യാക്കോസ് രണ്ടു സെറ്റ് പത്രികകൂടി സമര്‍പ്പിച്ചു. അണ്ണാ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ഥി ശാന്തി എ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു.
അടൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കണ്ണന്‍ രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. കെ. പ്രതാപന്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. സി.പി.ഐ സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചു. അണ്ണാ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ഥി കെ.രാജന്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു.

റാന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രമോദ് നാരായണന്‍ രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി തോമസ് മാത്യു രണ്ടു സെറ്റ് പ്രതിക സമര്‍പ്പിച്ചു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി പത്മകുമാര്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഷറഫ്കുട്ടി രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചു. രാഷ്ട്രീയ ജനതാദള്‍ സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് ഒരു സെറ്റ് പത്രിക പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി മഞ്ജു ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു.

തിരുവല്ല നിയോജക മണ്ഡലത്തില്‍ ജനതാദള്‍ (സെക്യുലര്‍) സ്ഥാനാര്‍ഥി മാത്യു ടി.തോമസ് നാല് സെറ്റ് പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി തോമസ് ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു.
കോന്നി നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോബിന്‍ പീറ്റര്‍ നാല് സെറ്റ് പത്രിക സമര്‍പ്പിച്ചു. അണ്ണാ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ഥി രഘു.പി ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...