റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് ഇനി മലമ്പനി രോഗ വിമുക്തം. പഞ്ചായത്തിൽ മലമ്പനി രോഗ പകർച്ച ഇല്ല, മലമ്പനി മരണമില്ലെന്ന പഞ്ചായത്ത് തല പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷേർലി ജോർജ് അധ്യക്ഷത വഹിച്ചു. മക്കപ്പുഴ ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോക്ടർ അബിദാ മോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജി വർഗീസ്, ഷൈനി പുളിക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, എന്നിവർ പ്രസംഗിച്ചു.
പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് ഇനി മലമ്പനി രോഗ വിമുക്തം
RECENT NEWS
Advertisment