കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റി സ്ഥാനാർത്ഥിയായി ഫാദർ കോശി ജോർജ് വരിഞ്ഞവിളക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വിവിധ ഭദ്രാസനങ്ങളിൽ ഉൾപ്പെട്ട അസോസിയേഷൻ അംഗങ്ങളായ വൈദികരും വിശ്വാസികളും ചേർന്ന് ഒരു സെറ്റ് നാമനിർദ്ദേശ പത്രികയിൽ 30 പേർ വീതം ആകെ 90 പേർ ഒപ്പിട്ട മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രികയാണ് വർണ്ണാധികാരി മുമ്പാകെ ഇന്ന് സമര്‍പ്പിച്ചത്. രാവിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ പിതാക്കന്മാരുടെ കബറിടത്തിലെ പ്രാർത്ഥനയ്ക്ക് ശേഷമാണ് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചത്.