മലമ്പുഴ പാര്‍ക്ക് ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച്‌ മലമ്പുഴ ഉദ്യാനം ഒക്ടോബര്‍ 16 മുതല്‍ സന്ദര്‍ശകര്‍ക്കായി ഭാഗികമായി തുറന്നു നല്‍കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നീണ്ടകാലത്തെ ലോക്ക് ഡൗണിന് ശേഷം ഉദ്യാനം തുറന്നു കൊടുക്കുന്നതിന്റെ ഒന്നാംഘട്ടത്തില്‍ ഡാം ടോപ്പ്, ടിക്കറ്റ് കൗണ്ടറിന്റെ പരിസരത്തെ ഉദ്യാനം, കാളിയമര്‍ദ്ദനം പാര്‍ക്ക്, കൃഷ്ണ പാര്‍ക്ക്, ജപ്പാനീസ് പാര്‍ക്ക്, ഫൈവ് ഫൗണ്ടന്‍ പാര്‍ക്ക്, ത്രീ ബോയ്സ് പാര്‍ക്ക്, ബുദ്ധ പാര്‍ക്ക്, യക്ഷി പാര്‍ക്ക്, നന്ദി പാര്‍ക്ക്, അസംബ്ലിങ് സ്ക്വയര്‍, മേസ് പാര്‍ക്ക്, സെന്‍ട്രല്‍ ഫൗണ്ടന്‍ പാര്‍ക്ക്, സംഘം പാര്‍ക്ക്‌, കാസ്കേഡ് ഫൗണ്ടന്‍ പാര്‍ക്ക്‌ , ലോട്ടസ് പാര്‍ക്ക്, മെമ്മറി പില്ലര്‍ പാര്‍ക്ക് തുടങ്ങിയവയാണ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്.

രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയാണ് സന്ദര്‍ശന സമയം. ഒരു മണിക്കൂര്‍ മാത്രം ആയിരിക്കും ഗാര്‍ഡനിന്റെ അകത്ത് ചെലവഴിക്കാന്‍ ആകുക. കോവിഡ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ നിശ്ചയിക്കപ്പെട്ട പ്രായപരിധിയില്‍പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സന്ദര്‍ശകര്‍ സഹകരിക്കണമെന്നും മലമ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...