മലപ്പുറം : സഭ തര്‍ക്കത്തിലും സംവരണ വിഷയത്തിലുമുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഏറെ വേദനിപ്പിച്ചതായി മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനം സെക്രട്ടറി ഫാ.തോമസ് കുര്യന്‍ താഴയില്‍. മലപ്പുറത്തെ കേരള പര്യടന പരിപാടിയിലാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്.
രണ്ട് കാര്യങ്ങളാണ് ഞാന്‍ സംവാദത്തില്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. ഒന്ന് സംവരണത്തെ പറ്റിയും മറ്റൊന്ന് പള്ളി പ്രശ്നവും. ഇതില്‍ രണ്ടിലും അദ്ദേഹം നല്‍കിയ മറുപടി വ്യക്തിപരമായി വിഷമിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശൈലി അങ്ങനെ ആയതുകൊണ്ടാകാം. മുഖ്യമന്ത്രിയോട് എനിക്ക് ബഹുമാനം ആണ്. വികസന കാര്യങ്ങളിലും മറ്റും അദ്ദേഹം കൈക്കൊള്ളുന്ന നിലപാട് അംഗീകരിക്കുന്നു. പക്ഷേ ഞാന്‍ ഒരു സഭയില്‍ വച്ച് ചോദിച്ച കാര്യങ്ങളോട് അദ്ദേഹം പറഞ്ഞ മറുപടി ഏറെ വേദനിപ്പിക്കുന്നു എന്നും ഫാ.തോമസ് കുര്യന്‍ താഴയില്‍ പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുത്ത ഇരുപഓളം പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇവരുടെ ചോദ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മുഖ്യമന്ത്രി വിശദീകരണം നല്‍കി. സമസ്ത ഇ കെ വിഭാഗത്തെ പ്രതിനിധീകരിച്ച് സമസ്ത ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍, പി ആര്‍ ഒ അഡ്വ. ത്വയ്യിബ് ഹുദവി എന്നിവര്‍ പങ്കെടുത്തു.