വിമാനത്താവളത്തിൽ 65 ലക്ഷത്തിന്റെ സ്വർണവും വിദേശ കറൻസിയും പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കരിപ്പൂർ: ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 65 ലക്ഷം രൂപയുടെ സ്വർണവും മറ്റൊരു യാത്രക്കാരൻ വിദേശത്തേക്കു കടത്താൻ ശ്രമിച്ച 7.28 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ രാവിലെ അബുദാബിയിൽ നിന്നെത്തിയ പാലക്കാട്‌ കോണിക്കഴി സ്വദേശി പള്ളത്തുകലം മണികണ്ഠൻ (36) ആണ് ശരീരത്തിൽ ഒളിപ്പിച്ച സ്വർണമിശ്രിതവുമായി പിടിയിലായത്. 1.182 കിലോഗ്രാം മിശ്രിതം കണ്ടെടുത്തു. സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്കു പോകാനെത്തിയ കാസർകോട് സ്വദേശി നീർച്ചാൽ മുഹമ്മദ് നൂറുദ്ദീനിൽനിന്ന് 7.28 ലക്ഷം രൂപയ്ക്കു തുല്യമായ അമേരിക്കൻ ഡോളറും യുഎഇ ദിർഹവും കണ്ടെടുത്തു. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസി. രേഖകൾ ഹാജരാക്കാത്തതിനാൽ കേസ് റജിസ്റ്റർ ചെയ്തതായി കസ്റ്റംസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും ; തമിഴ്നാട് കമ്പം കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന്...

0
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം...

ആർ രാജേഷിന്റെ മൃതദേഹത്തോട് സംസ്ഥാന സർക്കാർ കാട്ടിയത് അങ്ങേയറ്റത്തെ ക്രൂരതയും അനാദരവുമാണ് എന്ന് പിണറായി...

0
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി...

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു : നദികൾ കരകവിഞ്ഞു ; മരണം 97 ആയി

0
ഡൽഹി : ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. അസമിലെ പ്രളയത്തിൽ മരണസംഖ്യ...

ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്

0
പാലക്കാട്: തൃശ്ശൂർ പുതുക്കാട് ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22)...