മലപ്പുറം: അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടന്നത്. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സിബിയും കുടുംബവും എറണാകുളത്തേക്ക് പോയ സമയത്താണ് മോഷണം. വീടിന്റെ പുറക് വശത്തുള്ള വാതിൽ ചവിട്ടിപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. വീടിന്റെ നാല് ഭാഗത്തും സിസിടിവി ഉണ്ടങ്കിലും അടുക്കള ഭാഗത്തെ ക്യാമറ താഴ്ത്തിവെച്ച നിലയിലാണ്.
മോഷ്ടാവിന്റെതാണന്ന് കരുതുന്ന ദൃശ്യങ്ങൾ പോലീസിന്ന് ലഭിച്ചിട്ടുണ്ട്. സഹോദരൻ പൂച്ചക്ക് ഭക്ഷണം കൊടുക്കാനായി എത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. വീടിനകത്തുള്ള അലമാരകളെല്ലാം കുത്തിതുറന്ന് തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. പോലീസിൽ വിവരമറിയച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും പോലീസ് എത്തി അന്വേഷണമാരംഭിച്ചു. ആഴ്ചകൾക്ക് മുമ്പ് സമാനമായ രീതിയിൽ അങ്ങാടിപ്പുറം റെയിൽവെ പരിസരത്തുള്ള നിരവധി വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. മഴക്കാലമായതോടെ രാത്രി കാല പോലീസ് പട്രോളിംഗ് ഊർജ്ജിതപ്പെടുത്തണമെന്ന് നാട്ടുകാർ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























