മലപ്പുറം : നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ സ്വദേശി ആഷിക് അലി(26) ആണ് മരിച്ചത്. വിദേശത്ത് നിന്നും നാട്ടിലെത്തി ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലാമന്തോളിലെ വീട്ടിലെ മുകള്‍ നിലയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രാവിലെ ഇദ്ദേഹത്തിന് ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഉച്ചക്ക് ഭക്ഷണവുമായെത്തിയപ്പോള്‍ രാവിലത്തെ ഭക്ഷണം കഴിച്ചതായി കണ്ടില്ല. കുടുംബാംഗങ്ങള്‍ മുറിയില്‍ കയറി നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ആഷിക് നാട്ടിലെത്തിയത്. മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആഷികിന് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment