വ്യാപാര സ്ഥാപനങ്ങളിലെല്ലാം സാമൂഹിക അകലവും മാസ്‌ക് ഉപയോഗവും കര്‍ശനമായി പാലിക്കണം ; മലപ്പുറം ജില്ലാ കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊവിഡ്  ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെല്ലാം സാമൂഹിക അകലവും മാസ്‌ക് ഉപയോഗവും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. മാംസ, മത്സ്യ വില്‍പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ അകലം ഉറപ്പാക്കാന്‍ ഒരു മീറ്റര്‍ വ്യത്യാസത്തില്‍ നില്‍ക്കേണ്ട സ്ഥാനങ്ങള്‍ അടയാളപ്പെടുത്തണം. വ്യാപാരികളും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം.

ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം ലംഘിക്കുന്ന വ്യക്തികള്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...