മലപ്പുറം ​ജില്ലയെ മോശമായി ചിത്രീകരിക്കാനല്ല, തെറ്റുകൾ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചത് ; കെ ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ​ജില്ലയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് എംഎൽഎ കെ ടി ജലീൽ. സമു​ദായത്തിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ അതത് സമുദായങ്ങളിലെ ആളുകൾ തന്നെ അത് എതിർത്ത് രം​ഗത്ത് എത്താറുണ്ട്. ചരിത്രം പരിശോധിച്ചാലും അത് മനസ്സിലാകും. അത്തരത്തിൽ മുസ്‌ലിം സമുദായത്തിൽ നടക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. മലപ്പുറത്തിന്റെ അകവും പുറവും എന്ന സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിലും ജില്ലയിലും തെറ്റുകൾ നടക്കുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയണമെന്നും അത് തിരുത്തുണമെന്നാണ് താൻ ഉദ്ധേശിച്ചതെന്നും കെ ടി ജലീൽ വ്യക്തമാക്കി.

മുസ്‌ലിംലീഗ് ഇപ്പോൾ പിന്തുടരുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദങ്ങൾ പഴയ നിലപാടിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കെ ടി ജലീൽ പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമായ കരിപ്പൂർ വഴി സ്വർണം കടത്തിയതിന് പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണെന്ന കെ ടി ജലീലിന്റെ പ്രസ്താവന നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയതിന് പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലീം സമുദായാംഗങ്ങളാണ്. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ മുസ്‌ലിം സമുദായത്തിൽ എന്ത് പരിഷ്‌കാരവും പുരോഗതിയുമാണ് മലപ്പുറത്തെ പ്രേമികൾ പ്രതീക്ഷിക്കുന്നത്?

സ്വർണ്ണക്കടത്തിലും ഹവാലയിലും ഏർപ്പെടുന്ന നല്ലൊരു ശതമാനം മുസ്ലീങ്ങളും അത്തരം പ്രവർത്തനങ്ങൾ വിശ്വാസത്തിന് വിരുദ്ധമല്ലെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. ഏതെങ്കിലും മതവിഭാഗത്തിൽപ്പെട്ടവർ തെറ്റ് ചെയ്താൽ ആ സമുദായം ശക്തമായി എതിർക്കണമെന്നും ജലീൽ കുറിച്ചിരുന്നു. അത്തരം വ്യക്തികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ മത അധികാരികളോട് ആവശ്യപ്പെടുമ്പോൾ അതിനെ എങ്ങനെ ‘ഇസ്ലാമോഫോബിക്’ എന്ന് വിളിക്കുമെന്നും അന്ന് കെ ടി ജലീൽ കുറിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...