കുഴിയില്‍ ജീപ്പ് വീണു ; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വെളിയംകോട് ദേശീയാപാതാ വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയില്‍ ജീപ്പ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പരുക്കേറ്റ കരുനാഗപ്പള്ളി സ്വദേശി അഷ്റഫും കുടുംബവും പറഞ്ഞു. ചികില്‍സ തേടിയെത്തിയപ്പോള്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ നല്ല അനുഭവമല്ല ഉണ്ടായതെന്നും അഷ്റഫ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ണൂരിലേക്ക് പോയ അഷ്റഫും കുടുംബവും സഞ്ചരിച്ച വാഹനം റോഡ് നിര്‍മാണത്തിന്റ ഭാഗമായെടുത്ത വലിയ കുഴിയില്‍ വീഴുകയായിരുന്നു.

കുഴിയുണ്ടെന്നുള്ള സൂചന ബോര്‍ഡുകളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇരുട്ടായതിനാല്‍ കുഴിയുള്ളത് ശ്രദ്ധയിലും പെട്ടില്ല. പരുക്കേറ്റ് മെ‍ഡിക്കല്‍ കോളജിലെത്തിച്ചപ്പോഴും മോശമായ അനുഭവമാണുണ്ടായതെന്നും അഷ്റഫ് അഷറഫിന് കാര്യമായ പരുക്കില്ലെങ്കിലും ഭാര്യക്കും മൂന്നുമക്കള്‍ക്കും നല്ല പരുക്കുണ്ട്. സൂചന ബോര്‍ഡുകള്‍ വയ്ക്കാത്ത കരാറുകാരനാണ് കുറ്റക്കാരനെന്നിരിക്കെ പരാതിക്കാരനായ തനിക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്നും അഷറഫ് പറയുന്നു. നിയമപരമായി മുന്നോട്ടുപോകാനാണ് അഷറഫിന്റ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...