മലപ്പുറത്ത് വഴിയരികിൽ വിൽപ്പനയ്ക്കുവെച്ച അമ്പതോളം തത്തകളെ വനംവകുപ്പ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് വഴിയരികില്‍ വില്‍പ്പനയ്ക്കുവെച്ച അമ്പതോളം തത്തകളെ വനംവകുപ്പ് പിടികൂടി. എടപ്പാള്‍ ചങ്ങരകുളം റോഡില്‍ രണ്ടിടത്തായി വില്‍പനയ്ക്ക് വെച്ച 50 ഓളം തത്തകളെയാണ് പിടിച്ചെടുത്തത്. തത്തകളെ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കരുവാരകുണ്ട് ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദ്ദേശത്തോടെയാണ് തിരുനാവായിലെ ഫോറസ്റ്റ് വാച്ചര്‍ അയ്യപ്പന്‍ കുറുമ്പത്തൂര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് നാടോടി സ്ത്രീകളുടെ കയ്യില്‍ നിന്നും തത്തകളെ പിടികൂടുകയായിരുന്നു.

ഒരു ജോഡി തത്തയ്ക്ക് 700 രൂപ വെച്ചാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം വളാഞ്ചേരിഭാഗത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. തത്തകളെ പിടികൂടുന്നതും, വില്‍ക്കുന്നതും കുറ്റകരമാണെന്നിരിക്കെ, വില്‍പ്പനയ്ക്ക് സ്ത്രീകളെ ആക്കുന്നത് ഇവരുടെ തന്ത്രമാണ്. സ്ത്രീകളുടെ നിലവിളിയും മറ്റും കാണുമ്പോള്‍ ഇവര്‍ക്ക് വാണിംഗ് നല്‍കാറാണ് പതിവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...