മൈസൂരുവിൽ വിനോദയാത്രക്ക് പോയവരെ ബന്ദികളാക്കിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മൈസൂരുവിലേക്ക് വിനോദയാത്ര പോയവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചതായി പരാതി. മലപ്പുറം കാളികാവ് സ്വദേശികൾക്കാണ് ദുരനുഭവം ഉണ്ടായത്. പോലീസ് ഇടപെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവർ നാട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കാളികാവ് പള്ളിശ്ശേരി സ്വദേശികളായ ഷറഫുദ്ദീൻ, സക്കീർ പി കെ ഷറഫുദ്ദീൻ, ലബീബ് , ഫാസിൽ എന്നിവർ മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. പിന്നീട് ഉണ്ടായത് തീർത്തും മോശമായ അനുഭവങ്ങളെന്ന് യുവാക്കൾ പറയുന്നു. താമസ സ്ഥലം ഏർപ്പാടാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ഓട്ടോ ഡ്രൈവർ യുവാക്കളെ സമീപിച്ചു.

തുടർന്ന് ഇവരെ ഒരു റൂമിലാക്കിയതിന് ശേഷം പുറത്ത് നിന്ന് വാതിൽ പൂട്ടി. പിന്നീട് ഇവിടെയെത്തിയ മറ്റൊരു സംഘം പണ ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചെന്ന് യുവാക്കൾ പറയുന്നു. ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ കവർന്ന അക്രമി സംഘം ഒരു ലക്ഷത്തിലധികം രൂപയും തട്ടിയെടുത്തെന്നാണ് യുവാക്കളുടെ പരാതി. ഇതിനിടെ, യുവാക്കൾ മൈസൂരുവിൽ ബന്ദിയാക്കപ്പെട്ടെന്നറിഞ്ഞ നാട്ടിലെ സുഹൃത്തുക്കൾ ചേർന്ന് കാളികാവ് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ കർണാടക പോലീസുമായി ബന്ധപ്പെടുകയും പോലീസിന്റെ ഇടപെടലിൽ രക്ഷപെടുകയായിരുന്നു. പോലീസിന്റെ ഇടപെടലിനൊപ്പം നാട്ടിലുള്ള സൃഹുത്തുക്കൾ കഴിഞ്ഞ ദിവസം മൈസൂരുവിലെത്തിയാണ് യുവാക്കളെ സുരക്ഷിതരായി നാട്ടിലെത്തിച്ചത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...