മലപ്പുറം : മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കടുത്ത നിയന്ത്രണങ്ങലേര്പ്പെടുത്തി ജില്ലാഭരണകൂടം.
ജില്ലയിലെ നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു .വട്ടകുളം, എടപ്പാള്‍, മാറഞ്ചേരി, ആലംകോട് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്താനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.
രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമായിരിക്കും ഇവിടെ അവശ്യ സര്‍വ്വീസുകള്‍ ഉണ്ടാവുക. 20 ആളുകള്‍ മാത്രമേ മരണാനന്തര ചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുക്കാവൂ എന്നും കളക്ടര്‍ വ്യക്തമാക്കി .