Wednesday, July 3, 2024 2:07 pm

വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി മലപ്പുറം ജില്ലയിലെ മലയോര മേഖല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടി മലപ്പുറം ജില്ലയിലെ മലയോര മേഖല. കാട്ടാനക്കൂട്ടം തുടര്‍ച്ചയായി നാശം വിതച്ചതോടെ കര്‍ഷകരും പ്രതിസന്ധിയിലാണ്. പ്രശ്‌ന പരിഹാരത്തിനായി വനംവകുപ്പ് ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം . പതിവില്‍ കവിഞ്ഞ് കൂട്ടമായി എത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍ ജില്ലയുടെ മലയോര മേഖലയില്‍ ഭീതിപരത്തുകയാണ്. പണ്ട് രാത്രി മാത്രമാണെങ്കില്‍ ഇപ്പോള്‍ പകല് പോലും പുറത്തിറങ്ങാന്‍ ഭയക്കുകയാണ് നാട്ടുകാര്‍. നിലമ്പൂര്‍, പോത്തുകല്‍, ചാലിയാര്‍, കരുളായി, അകമ്പാടം മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷം.

കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കരുളായി സ്വദേശിയായ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. കാട്ടാനയുടെ മുന്‍പില്‍ അകപ്പെട്ട പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വന്യമൃഗങ്ങള്‍ കൂട്ടമായി കൃഷി നശിപ്പിച്ചതോടെ നിരവധി കര്‍ഷകരുടെ ജീവിതവും വഴിമുട്ടി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിപ്പിക്കപെട്ടത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായതെങ്കിലും പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നുമില്ല. നിരവധി തവണ വനം വകുപ്പില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ്‌ വിശ്വത്തോട് ചോദിക്കണം’ ; വിമർശനത്തോട് പ്രതികരിച്ച് ഇപി...

0
കണ്ണൂർ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്റെ വിമർശനത്തിനോട് പ്രതികരിച്ച് സിപിഎം...

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല ; പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും

0
തിരുവനന്തപുരം: പിഎസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഇനി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍...

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് ; സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബറില്‍ എറണാകുളത്ത്

0
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി...

കരിപ്പൂരിൽ 67 ലക്ഷത്തിന്റെ സ്വർണം പിടികൂടി

0
മ​ല​പ്പു​റം: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ് 67 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി....