അസദുദ്ദീന്‍ ഉവൈസിയെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച ഡി.എം.കെയുടെ നടപടിയില്‍ മുസ്‌ലിംലീഗിന് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) മേധാവി അസദുദ്ദീന്‍ ഉവൈസിയെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച ഡി.എം.കെയുടെ നടപടിയില്‍ മുസ്‌ലിംലീഗിന് അതൃപ്തി. യു.പി.എ സഖ്യത്തിലെ മുസ്‌ലിംകക്ഷിയായ മനിതനേയ മക്കള്‍ കക്ഷിയും അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്

ചെന്നൈയില്‍ ജനുവരി ആറിനാണ് ഉവൈസിയും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച. അന്നേ ദിവസം നടക്കുന്ന ഡി.എം.കെയുടെ കോണ്‍ഫറന്‍സിലും ഉവൈസി പങ്കെടുക്കും. ന്യൂനപക്ഷ കാര്യങ്ങള്‍ക്കുള്ള പാര്‍ട്ടി സെക്രട്ടറി ഡോ. ഡി മസ്താന്‍ ഹൈദരാബാദില്‍ എത്തിയാണ് ഉവൈസിയെ പരിപാടിക്കായി ക്ഷണിച്ചത്. എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷന്‍ വക്കീല്‍ അഹമ്മദും മസ്താന് ഒപ്പമുണ്ടായിരുന്നു.

ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യസാധ്യതയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉവൈസി ചെന്നൈയിലെത്തുന്നത്.

ഡി.എം.കെ.യുടെ സഖ്യകക്ഷിയായി ഉവൈസിയെ കയറില്‍ ക്കെട്ടിയിറക്കാനുള്ള തീരുമാനത്തില്‍ പൊതുവെ അതൃപ്തിയാണുള്ളത്. ഡി.എം.കെ ഈ സഖ്യം കൊണ്ട് നേട്ടമൊന്നും ഉണ്ടാകാനില്ലെന്നും എന്നാല്‍ സംസ്ഥാനത്തെ മുസ്ലിംസംഘടനകളുടെ ധാര്‍മികത ചോദ്യം ചെയ്യപ്പെടുന്നതാണെന്നും സംഘടന പ്രതിനിധികളിലൊരാള്‍ പറഞ്ഞു.

ബിഹാറിലെ മികച്ച വിജയത്തിന് പിന്നാലെയാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്ത് 25-30 സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...