എന്‍.സി.പി ഇടതുമുന്നണി വിടില്ല ; ഇപ്പോള്‍ നടക്കുന്നത് അടിസ്ഥാനരഹിതമായ ചര്‍ച്ച : എ.കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എന്‍.സി.പി ഇടതുമുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്ഥാനരഹിതമായ ചര്‍ച്ചയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല. ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഏത് മുന്നണിയിലും മറ്റൊരു പാര്‍ട്ടി വന്നാല്‍ വിട്ടു വീഴ്ച വേണ്ടിവരും.

കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. അതില്‍ അവസാനമുണ്ടാകുന്ന തീരുമാനം മാത്രം നോക്കിയാല്‍ മതിയെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പാലായിലും കുട്ടനാടും മത്സരിക്കുമെന്നും സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ എന്‍.സി.പി ഇടതുമുന്നണി വിടുന്നൂവെന്ന പ്രചാരണവും വന്നിരുന്നു. ഇതില്‍ പ്രതികരിക്കുകയായിരുന്നു എ.കെ ശശീന്ദ്രന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...