വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി മലപ്പുറം ജില്ലയിലെ മലയോര മേഖല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടി മലപ്പുറം ജില്ലയിലെ മലയോര മേഖല. കാട്ടാനക്കൂട്ടം തുടര്‍ച്ചയായി നാശം വിതച്ചതോടെ കര്‍ഷകരും പ്രതിസന്ധിയിലാണ്. പ്രശ്‌ന പരിഹാരത്തിനായി വനംവകുപ്പ് ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം . പതിവില്‍ കവിഞ്ഞ് കൂട്ടമായി എത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍ ജില്ലയുടെ മലയോര മേഖലയില്‍ ഭീതിപരത്തുകയാണ്. പണ്ട് രാത്രി മാത്രമാണെങ്കില്‍ ഇപ്പോള്‍ പകല് പോലും പുറത്തിറങ്ങാന്‍ ഭയക്കുകയാണ് നാട്ടുകാര്‍. നിലമ്പൂര്‍, പോത്തുകല്‍, ചാലിയാര്‍, കരുളായി, അകമ്പാടം മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷം.

കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കരുളായി സ്വദേശിയായ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. കാട്ടാനയുടെ മുന്‍പില്‍ അകപ്പെട്ട പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വന്യമൃഗങ്ങള്‍ കൂട്ടമായി കൃഷി നശിപ്പിച്ചതോടെ നിരവധി കര്‍ഷകരുടെ ജീവിതവും വഴിമുട്ടി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിപ്പിക്കപെട്ടത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായതെങ്കിലും പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നുമില്ല. നിരവധി തവണ വനം വകുപ്പില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...