ഡല്‍ഹി : അനധികൃതമായി ഇന്ത്യ വിടാന്‍ ശ്രമിച്ച എട്ട് മലേഷ്യന്‍ പൗരന്മാരെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇവര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സൂചന.
പിടിയിലായ എട്ടുപേര്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിപ്പോയവരെയും കൊണ്ട് മലേഷ്യയിലേക്ക് വിമാനം പോകുന്നുണ്ടെന്നറിഞ്ഞ ഇവര്‍ വിമാനത്താവളത്തിലെത്തുകയായിരുന്നു.
മലേഷ്യന്‍ പൗരന്മാര്‍ക്കായി ഡല്‍ഹിയില്‍ നിന്ന് ക്വാലാലംപൂരിലേയ്ക്ക് മലിന്‍ഡോ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. അതേസമയം പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. തുടര്‍ നടപടികള്‍ക്കായി ഇവരെ പോലീസിനും ആരോഗ്യവകുപ്പിനും കൈമാറും.