കല്ലൂപ്പാറ: ഇണ്ടംതുരുത്തിൽ തറവാട്ടിൽ ഇത്തവണയും തിരുവോണനാളിൽ മലവേടർ എത്തി. ഉത്രാടനാളിൽ ഓമൽപുലയ സങ്കൽപ്പത്തിൽ കൊളുത്തിയ കെടാവിളക്ക് വലിയ പുരയുടെ പുറത്ത് വെച്ച് വിളക്കുക്കൊളുത്തിയതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. പിന്നീട് പല സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന മലവേടർ വിവിധ ഗോത്ര കലാരൂപങ്ങൾ അവതരിപ്പിച്ചു. 50 ഓളം വരുന്ന വിരുന്നകാർക്ക് കുടുംബാംഗങ്ങൾ ഓണക്കോടിയും അരിയും നാളികേരവും ദക്ഷണയും നൽകി വരവേറ്റു. ശേഷം വിഭവ സമ്യദ്ധമായ ഓണസദ്യയും നൽകി ആഘോഷങ്ങൾക്ക് സമാപനമായി. ഇത്തവണത്തെ ചടങ്ങിൽ പാതിക്കാട് പള്ളി വികാരി റവ. ഫാ.ബിജോഷ് തോമസ്, മുൻ എം.എല്‍.എ ജോസഫ് എം പുതുശ്ശേരി എന്നിവർ മഹനീയ സാന്നിധ്യങ്ങളായി. ചടങ്ങുകൾക്ക് കുടുംബക്കാരണവർ ഇ.എന്‍ ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. അടുത്ത വർഷം വീണ്ടും കാണാം എന്ന ഉപചാരം ചൊല്ലി അങ്ങനെ മറ്റൊരു ഓണക്കാലം കൂടി സമാപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033