ബിപി അഥവാ രക്തസമ്മര്‍ദ്ദമുള്ളവര്‍ അത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം നമുക്കറിയാം, ബിപി കൂടുന്നത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ഹൃദയത്തിനാണ്. ഹൃദയാഘാതത്തിലേക്കും മറ്റും നയിക്കുന്നതിനും ബിപി കാരണമാകാറുണ്ട്. ബിപി നിയന്ത്രിക്കുന്നില്‍ ഏറ്റവും അധികം പങ്കുള്ളത് നമ്മുടെ ഡയറ്റിന് തന്നെയാണ്. ഭക്ഷണം നിയന്ത്രിക്കാൻ കഴിഞ്ഞാലേ ബിപിയും നിയന്ത്രിക്കാൻ സാധിക്കൂ. ഉപ്പ് കുറയ്ക്കണം എന്നതാണ് ബിപി നിയന്ത്രിക്കുമ്പോള്‍ ഡയറ്റില്‍ കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം തന്നെ ചിലത് ഡയറ്റിലുള്‍പ്പെടുത്തുന്നത് ബിപി നിയന്ത്രിക്കുന്നതിന് സഹായകമാവുകയും ചെയ്യാറുണ്ട്.
ഇത്തരത്തില്‍ ബിപി നിയന്ത്രിക്കാൻ ഡയറ്റിലുള്‍പ്പെടുത്താവുന്ന തരം ഭക്ഷണങ്ങളാണത്രേ സിങ്ക് അടങ്ങിയ വിഭവങ്ങള്‍. ശരീരത്തില്‍ ആവശ്യത്തിന് സിങ്ക് അടങ്ങിയിട്ടുണ്ടെങ്കില്‍ ഒരളവ് വരെ ബിപി നിയന്ത്രിച്ചുനിര്‍ത്താൻ സാധിക്കുമെന്നാണ് പല പഠനങ്ങളും അവകാശപ്പെടുന്നത്. പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്ര ഇതുമായി ബന്ധപ്പെട്ട് ബിപി നിയന്ത്രിക്കാൻ ഡയറ്റിലുള്‍പ്പെടുത്താവുന്ന സിങ്ക് അടങ്ങിയ ഏതാനും ഭക്ഷണങ്ങളെ പട്ടികപ്പെടുത്തിയത് നോക്കൂ…
ഒന്ന്…
നട്ട്സ് ആണ് ഈ പട്ടികയില്‍ ഒന്നാമതായി വരുന്നത്. സിങ്കിന്‍റെ മികച്ച ഉറവിടമാണ് നട്ട്സ്. കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം എന്നിവയെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്. ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിനുകള്‍, ഫൈബര്‍ എന്നിവയും നട്ട്സിലൂടെ കിട്ടുന്നു.
രണ്ട്…
പാലും പാലുത്പന്നങ്ങളും കഴിക്കുന്നതും സിങ്ക് കിട്ടാനായി നല്ലതാണ്. പ്രത്യേകിച്ച് വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവര്‍ക്ക്. പാല്‍, ചീസ്, തൈര് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
മൂന്ന്…
മുട്ടയാണ് സിങ്കിന് വേണ്ടി കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. സിങ്കിന് പുറമെ അയേണ്‍, ആന്‍റി-ഓക്സിഡന്‍റ്സ്, മഗ്നീഷ്യം എന്നിങ്ങനെ ശരീരത്തിന് പല രീതിയിലും ആവശ്യമുള്ള പല ഘടകങ്ങളുടെയും സ്രോതസാണ് മുട്ട.
നാല്…
ഡാര്‍ക് ചോക്ലേറ്റും സിങ്കിന്‍റെ നല്ലൊരു സ്രോതസാണ്. ഇതിന് പുറമെ മഗ്നീഷ്യം, അയേണ്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയും ഡാര്‍ക് ചോക്ലേറ്റ് നല്‍കുന്നു. ബിപി കുറയ്ക്കുന്നതിനൊപ്പം തന്നെ തലച്ചോറിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു.
അഞ്ച്…
പരിപ്പ്- പയറുവര്‍ഗങ്ങളും സിങ്കിന്‍റെ മികച്ച സ്രോതസ് തന്നെ. വെള്ളക്കടല (ചന്ന), പരിപ്പ്, ബീൻസ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. പ്രോട്ടീൻ, ഫൈബര്‍, വൈറ്റമിനുകള്‍ തുടങ്ങി പല പോഷകങ്ങളുടെയും ഉറവിടം കൂടിയാണ് പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍.
ആറ്…
ആട്ടിറച്ചി, പോര്‍ക്ക് എന്നിവയും സിങ്കിന്‍റെ നല്ല സ്രോതസുകള്‍ തന്നെയാണ്. നോണ്‍- വെജിറ്റേറിയൻ ആണെങ്കില്‍ ഇവയും ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. പ്രോട്ടീൻ, അയേണ്‍, വൈറ്റമിൻ-ബി എന്നിവയുടെയെല്ലാം സ്രോതസ് കൂടിയാണ് ആട്ടിറച്ചിയും പോര്‍ക്കും.
ഏഴ്…
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഓട്ട്സും സിങ്കിനായി കഴിക്കാവുന്നതാണ്. സിങഅകിന് പുറമെ പ്രോട്ടീൻ, ഫൈബര്‍ എന്നിവയുടെയും നല്ലൊരു ഉറവിടമാണ് ഓട്ട്സ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033