മലയാളം മിഷൻ പദ്ധതി പ്രവർത്തനം അറുപത് രാജ്യങ്ങളിൽ 70,000 പഠിതാക്കളുമായി മുന്നേറുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മലയാളത്തോടുള്ള വിദേശമലയാളികളുടെ പ്രിയത്തിനു തെളിവായി മലയാളം മിഷൻ പ്രവർത്തനം അറുപതു രാജ്യങ്ങളിൽ. 70,000 പേരാണ് വിവിധ കോഴ്സുകളിലായി മലയാളം പഠിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 110 കേന്ദ്രങ്ങളിലൂടെയാണ് പഠനസൗകര്യമൊരുക്കിയിരിക്കുന്നത്. ഓൺലൈനായി മലയാളം പഠിപ്പിക്കുന്നതിന് 4,000 അധ്യാപകരാണുള്ളത്. പ്രതിഫലമില്ലാതെയുള്ള ഇവരുടെ സേവനം മാതൃകാപരമാണെന്ന് മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കട പറഞ്ഞു. മറുനാടൻ മലയാളികളെ മാതൃഭാഷയിൽ പ്രാവീണ്യമുണ്ടാക്കാൻ സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് മലയാളം മിഷൻ. സൗജന്യമായാണ് പഠനം.

ഒരിന്ത്യൻ ഭാഷയുടെ വളർച്ചയ്ക്കായി ഇത്രയധികം കേന്ദ്രങ്ങളൊരുക്കിയത് ആദ്യമാണെന്നാണ് അധികൃതർ പറയുന്നത്. നാലു കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. ആറുവയസ്സു കഴിഞ്ഞവർക്കായി ‘കണിക്കൊന്ന’ സർട്ടിഫിക്കറ്റ് കോഴ്സ് (രണ്ടുവർഷം), തുടർന്ന് ‘സൂര്യകാന്തി’ ഡിപ്ലോമ (രണ്ടുവർഷം), ‘ആമ്പൽ’ ഹയർ ഡിപ്ലോമ (മൂന്നുവർഷം), ‘നീലക്കുറിഞ്ഞി’ സീനിയർ ഹയർ ഡിപ്ലോമ (മൂന്നുവർഷം) എന്നിവയാണു കോഴ്സുകൾ. ഇവ പാസാകുന്നതോടെ കേരളത്തിലെ പത്താംക്ലാസിനു തുല്യമായ നിലവാരത്തിൽ മലയാളത്തിൽ അവബോധമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ 150 പ്രവാസി വിദ്യാർത്ഥികൾ പത്താംതരം തുല്യതാ പരീക്ഷയെഴുതി. ഇതിൽ 120 പേരും വിജയിച്ചതായി മുരുകൻ കാട്ടാക്കട പറഞ്ഞു. ഇവർക്ക് കേരളത്തിലെത്തി പിഎസ്‌സി പരീക്ഷയെഴുതാൻ കഴിയും. ‘സുഗതാഞ്ജലി’ എന്ന കാവ്യാലാപന മത്സരത്തിലും മികച്ച പങ്കാളിത്തമുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബെൽജിയം, ബോട്സ്വാന, ബ്രൂണൈ, കാനഡ, ജപ്പാൻ, കെനിയ തുടങ്ങി അറുപതു വിദേശരാജ്യങ്ങളിലെ കുട്ടികളാണ് പദ്ധതിയുടെ ഭാഗമായി പഠിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...