കോഴിക്കോട്: തിരൂര്‍ മലയാളം സര്‍വ്വകലാശാലയ്ക്കായി ഭൂമി വാങ്ങുന്നതില്‍ വന്‍ അഴിമതിയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഇടപാടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനും സിപിഎമ്മിനും പങ്കുണ്ടെന്നും ഫിറോസ് ആരോപിച്ചു.
നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി വന്‍ തുകയ്ക്ക് ഏറ്റെടുത്തെന്നും ഇത് താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന് ലാഭം കിട്ടാനാണ് നടപ്പാക്കിയതെന്നുമാണ് ആരോപണം. ഭൂമി വാങ്ങാന്‍ അനുവദിച്ച ഒന്‍പത് കോടി രൂപ തിരിച്ച് പിടിക്കണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.