മലയാലപ്പുഴ : മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ പത്ത് സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത ഇരുനൂറ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന മധുരം അറിവ് സഹായ പദ്ധതി കോഴികുന്നം എച്ച്.എം എല്‍.പി.സ്കൂളില്‍ കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എലിസബത്ത് അബു, മുന്‍ മണ്ഡലം പ്രസിഡന്റ് പി.അനില്‍ , പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോണ്‍ തോമസ് ഇടക്കോണത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുല്‍ മുണ്ടക്കല്‍, സ്കൂള്‍ അദ്ധ്യാപികമാരായ ഗീതാ രാജ്, ഷൈനി വജനപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.