മലയാലപ്പുഴ : എ.ഐ.സി.സി ആസ്ഥാനത്തെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കാനുള്ള എൻഫോഴ്സ്മെന്റ് നീക്കത്തിനെതിരെയും കോൺഗ്രസ് മലയാലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ സംഗമം ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടിൽ , ഗോപാലകൃഷ്ണപിള്ള , വി.സി ഗോപിനാഥപിള്ള , സണ്ണി കണ്ണനുമണ്ണിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മലയാലപ്പുഴ വിശ്വംഭരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആശാ കുമാരി, മണ്ഡലം ഭാരവാഹികളായ മീരാൻ വടക്കുപുറം , ബെന്നി ഈട്ടിമൂട്ടിൽ, ജോസഫ് മാത്യു, സിനിലാൽ ആലുനിൽക്കുന്നതിൽ, ബിജു തോട്ടം, സജു പൊയ്കയിൽ, ശ്രീകുമാർ പൊതിപ്പാട്, മധുമല ഗോപാലകൃഷ്ണൻ, ബിജിലാൽ തുണ്ടിയിൽ, ശശിധരൻ നായർ പാറയരികിൽ, സനിൽ കുമാർ മലയാലപ്പുഴ, ശ്രീകുമാർ പനച്ചയിൽ, എന്നിവർ പങ്കെടുത്തു.