പത്തനംതിട്ട : മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ സി.ഐ യ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും നിരീക്ഷണത്തിലായ സാഹചര്യത്തിൽ 12 പോലീസുകാർ പുതുതായി ചുമതലയേറ്റു. ഒരു എസ്.ഐ, ഒരു എ.എസ്.ഐ, 4 സിവിൽ പോലീസ് ഓഫീസർമാർ, ഒരു വനിത സിവിൽ പോലീസ് ഓഫീസർ, ബറ്റാലിയനിൽ നിന്ന് 5 പോലീസുകാർ എന്നിവരാണ് പുതുതായി സ്റ്റേഷനിൽ ചുമതലയേറ്റത്. ചിറ്റാർ സ്റ്റേഷനിലെ എസ്.ഐ സണ്ണി ജോർജ്ജിനാണ് സി. ഐ. യുടെ ചുമതല നൽകിയിരിക്കുന്നത് . കഴിഞ്ഞ 22 നാണ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരുടെയും ശ്രവം പരിശോധനയ്ക്കയച്ചത്, ഞായറാഴ്ച ഉച്ചയ്ക്ക് പരിശോധന ഫലം വന്നപ്പാൾ സി. ഐ. യുടെ പരിശോധനഫലം പോസറ്റീവായതിനെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും നിരീക്ഷണത്തിലാവുകയായിരുന്നു. വീടുകളിൽ ക്വാറന്റനിൽ കഴിയാൻ സൗകര്യമുള്ളവർ അവിടെയും ബാക്കിയുള്ളവർ ക്വാറന്റൻ കേന്ദ്രത്തിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റു
RECENT NEWS
Advertisment