മലയാലപ്പുഴയിലെ ദുർമന്ത്രവാദം ; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ മന്ത്രവാദത്തിനിരയാക്കിയ കേസിൽ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മന്ത്രവാദിനി ശോഭന എന്ന വാസന്തി, ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ 420, 508 വകുപ്പുകൾ പ്രകാരമാണ് കേസ്.

പ്രതികൾ മന്ത്രവാദത്തിനിരയാക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടി മാനസിക ബുദ്ധിമുട്ടിനു ചികിത്സ തേടുന്നയാളാണെന്ന് പോലീസ് പറയുന്നു. മന്ത്രവാദ ചികിത്സയ്ക്കായി 20,000 രൂപയാണ് ഇവർ ഈടാക്കിയതെന്നും പോലീസ് കണ്ടെത്തി. ഇവർക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചാൽ മറ്റ് വകുപ്പുകൾ കൂടി ചുമത്തും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.

ലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മാധ്യമ വാർത്തയ്ക്ക് പിന്നാലെ വാസന്തി മഠത്തിലേക്ക് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധം ശക്തമായതോടെ മലയാലപ്പുഴ സി ഐയുടെ നേതൃത്വത്തിൽ മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നാടിന് തന്നെ സമാധാനക്കേട് ഉണ്ടാക്കിയാണ് മന്ത്രവാദ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നത്. കുട്ടികളെപ്പോലും ഇരകളാക്കുന്ന തരത്തിലുള്ള മന്ത്രവാദം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മാധ്യമ സംഘമെത്തി മന്ത്രവാദത്തിന്റെ വിവിധ ദൃശ്യങ്ങൾ പകർത്തിയത്. ആ ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രാഗത്തുവരികയായിരുന്നു. യുവജന സംഘടനകളെത്തി മന്ത്രവാദകേന്ദ്രം തല്ലിപ്പൊളിക്കുകയും മന്ത്രവാദിയെയും സഹായിയെയും തടഞ്ഞുവയ്ക്കുകയും ചെയ്തു.

വാർത്ത അറിഞ്ഞപ്പോൾ പോലീസ് എത്തുകയും നാട്ടുകാരുടെ അവശ്യപ്രകാരം മന്ത്രവാദിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മന്ത്രവാദിനിയെയും സഹായിയെയും നാട്ടുകാർക്കിടയിലൂടെയാണ് അറസ്റ്റ് ചെയ്‌ത്‌ കൊണ്ടുപോയത്. വലിയ ഭീഷണിയാണ് മന്ത്രവാദിനി നാട്ടുകാർക്ക് ഉയർത്തിയിരുന്നത്. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുക, മന്ത്രവാദത്തിലൂടെ കൊല്ലുമെന്ന് പറയുക, വീടിനുമുൻപിൽ പൂവ് ഇടുക, നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുക തുടങ്ങിയവയൊക്കെ ഇവർ ചെയ്തിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.