പത്തനംതിട്ട വെട്ടൂരില്‍ നിന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് മുങ്ങിയ സരസ്വതി അമ്മാളിനെ ഹൈദരാബാദിൽ നിന്ന് പൊക്കി മലയാലപ്പുഴ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിൽ നിന്ന് കാണാതായ സ്ത്രീയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി. 2023ൽ കോന്നി വെട്ടൂരിൽ നിന്ന് അപ്രത്യക്ഷയായ പുത്തൻവീട്ടിൽ സരസ്വതി അമ്മാളിനെയാണ് (52) മലയാലപ്പുഴ പോലീസ് ഹൈദരാബാദിൽ കണ്ടെത്തിയത്. വിദേശത്ത് ജോലി വാഗ്ദ‌ാനം ചെയ്ത് പലരിൽ നിന്നായി വൻതുക തട്ടിയെടുത്ത പ്രമാടം സ്വദേശി അജയകുമാറിനോടാപ്പം (54) സരസ്വതി അമ്മാൾ ഹൈദരാബാദിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്‌ടർ ബിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. വെട്ടൂരിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സരസ്വതിയെ പിന്നീട് ആരും കണ്ടിട്ടില്ല.

പലയിടത്തും തിരഞ്ഞിട്ടും ഭാര്യയെ കണ്ടെത്താനാവാത്തതോടെ ഭർത്താവായ ഗോപാലകൃഷ്ണണൻ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു. പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഗ്രീൻ ജോബ് കൺസൾട്ടൻസി ഉടമയാണ് അജയകുമാർ. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്‌ത്‌ നൂറനാട്‌ സ്വദേശിയിൽ നിന്ന് 1,30,000 രൂപയും റാന്നി സ്വദേശിയിൽ നിന്നും 1,10,000 രൂപയും കൈവശപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സരസ്വതി അമ്മാളിനെ കോടതിയിൽ ഹാജരാക്കിയ ശേഷം കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അജയകുമാറിനെ കോടതി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...